25 ആഴ്ച വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി

suprm-court

ന്യൂഡല്‍ഹി: 25 ആഴ്ച വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീംകോടതിയുടെ അനുമതി.

യുവതിയുടെ ഹര്‍ജി പരിഗണിച്ചായിരുന്നു തീരുമാനം. ഗര്‍ഭസ്ഥ ശിശുവിന് മസ്തിഷ്‌കവും തലയോട്ടിയുമില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് കോടതി നടപടി.

ഇത്തരത്തില്‍ ജനിക്കുന്ന കുഞ്ഞിന് ചികിത്സ ലഭ്യമല്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ച കോടതി കുഞ്ഞിന്റെ ജനനം 22കാരിയായ മാതാവിന് കാര്യമായ മാനസി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് നിരീക്ഷിച്ചു.

Top