മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടല്‍; സിബിഐക്കെതിരെ സുപ്രീംകോടതി

ന്യൂഡല്‍ഹി:മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസില്‍ സിബിഐയുടെ അന്വേഷണം മന്ദഗതിയിലായതിനെതിരെ സുപ്രീംകോടതി. അന്വേഷണ നടപടികള്‍ വേഗത്തിലാക്കാനുള്ള നടപടികളുടെ കാര്യത്തില്‍ ജൂലൈ 30ന് മുമ്പ് തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി സിബിഐയോട് ഉത്തരവിട്ടു.

1524 ഓളം വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസുകളാണ് 2000നും 2012നും ഇടയില്‍ മണിപ്പൂരില്‍ നടന്നത്. ഇന്ത്യന്‍ ആര്‍മി, ആസാം റൈഫിള്‍സ്, മണിപ്പൂര്‍ പൊലീസ് എന്നിവര്‍ക്കെതിരെയാണ് കേസ്. കേസില്‍ അന്വേഷണം നടത്താന്‍ ഒരു സംഘം ഓഫീസര്‍മാരെ ഉള്‍പ്പെടുത്താന്‍ സിബിഐക്ക് സൂപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. അസം റൈഫിള്‍സും സൈന്യവും ഉള്‍പ്പെടെ സായുധസേനയുമായി ബന്ധപ്പെടുത്തി വേര്‍തിരിച്ചറിയാന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. പ്രാദേശിക പൊലീസുമായി ബന്ധപ്പെട്ട കേസുകള്‍ പരിശോധിക്കാനും സൂപ്രീംകോടതി മണിപ്പൂര്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.

ഇന്ത്യന്‍ സൈന്യവും അസം റൈഫിള്‍സും അഫ്‌സ്പ നിയമം മറയാക്കി വ്യാജ ഏറ്റുമുട്ടലിലൂടെ നിരപാരാധികളെ കൊലപ്പെടുത്തുന്നതിനെതിരെ 2016ലെ പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു സുപ്രീം കോടതി.

Top