പെഗാസസ് ഫോണ്‍ ചോര്‍ത്തിയെന്ന് സംശയമെങ്കില്‍ പരാതിപ്പെടാം; വിവരങ്ങള്‍ തേടി സുപ്രീംകോടതി

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലിന് വിധേയരായവരോട് വിവരങ്ങള്‍ തേടി സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി. ഇതുസംബന്ധിച്ച പൊതു അറിയിപ്പ് ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി പുറത്തിറക്കി.

പെഗാസസ് വഴി ഫോണ്‍ ചോര്‍ത്തിയെന്ന് സംശയിക്കുന്നവര്‍ക്ക് പരാതിപ്പെടാം. സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ മുമ്പാകെ ഏഴാം തീയതിക്ക് മുന്‍പേ പരാതി നല്‍കണം.

ഇസ്രയേല്‍ നിര്‍മിത ചാരസോഫ്റ്റ്വെയറായ പെഗാസസ് വഴി ഡാറ്റ തങ്ങളുടെ ഡാറ്റ ചോര്‍ന്നുവെന്ന് സംശയിക്കുന്ന ആര്‍ക്കും പരാതിപ്പെടാം. എന്നാല്‍ ഇവര്‍ സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ മുമ്പാകെ ഫോണ്‍ ഹാജരാക്കാന്‍ തയാറാകണമെന്നും നിര്‍ദേശമുണ്ട്.

നേരത്തെ ഇത് ഡാറ്റ ചോര്‍ന്നുവെന്ന് സംശയിക്കപ്പെടുന്ന ചിലര്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ പരാതി നല്‍കാന്‍ അവസരമുണ്ടായിരുന്നത്. രാഹുല്‍ഗാന്ധിയടക്കം നിരവധിപേര്‍ പെഗാസസ് വഴി ഡാറ്റ ചോര്‍ത്തലിന് വിധേയമാക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്. ഇപ്പോള്‍ പെഗാസസ് വഴി ഡാറ്റ ചോര്‍ന്നുവെന്ന് സംശയമുള്ളവര്‍ക്ക് inquiry@pegasus-india-investigation.in എന്ന മെയില്‍ ഐഡിയില്‍ തങ്ങളുടെ പരാതി അയക്കാം.

Top