പതിമൂന്നുകാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി നൽകി

suprm-court

ന്യൂഡൽഹി:ബലാത്സംഗത്തിന് ഇരയായ പതിമൂന്നുകാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി നൽകി.

പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമാണ് സുപ്രീംകോടതി 31 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നൽകിയത്.

ഗര്‍ഭഛിദ്രത്തിനു അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം കഴിഞ്ഞ മാസം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

കഴിഞ്ഞ മാസം നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതെന്ന് ഡോക്ടര്‍മാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നു പെണ്‍കുട്ടിയെ പരിശോധിച്ച്‌ നിലപാടറിയിക്കാന്‍ മെഡിക്കല്‍ ബോര്‍ഡിനോട് കോടതി ഉത്തരവിട്ടിരുന്നു.

ആറ് മാസം മുമ്പ് അച്ഛന്റെ ബിസിനസ് പങ്കാളിയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.

പീഡനത്തിന് നാലാഴ്ചയ്ക്ക് ശേഷമാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം മാതാപിതാക്കള്‍ അറിയുന്നത്.

Top