supreme court asks all states union territories to upload firs on websites within 24 hours

ന്യൂഡല്‍ഹി: കേസ് രജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ എഫ്.ഐ.ആര്‍ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്തിരിക്കണമെന്ന് സുപ്രീംകോടതി.

എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ്മാരായ ദീപക് മിശ്ര, സി.നാഗപ്പന്‍ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് ഉത്തരവ്.

ഇന്റര്‍നെറ്റ് ശൃംഖല ദുര്‍ബലമായ പ്രദേങ്ങളില്‍ പെടുന്ന സംസ്ഥാനങ്ങള്‍ 72 മണിക്കൂറിനുള്ളില്‍ എഫ്.ഐ.ആര്‍ അപ് ലോഡ് ചെയ്തിരിക്കണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ലൈംഗിക അതിക്രമക്കേസുകള്‍, നുഴഞ്ഞുകയറ്റം പോലുള്ള തന്ത്രപ്രധാന കേസുകളിലെ എഫ്.ഐ.ആര്‍ അപ് ലോഡ് ചെയ്യുന്നതില്‍ പൊലീസ് അധികാരികള്‍ക്ക് കോടതി ഇളവ് അനുവദിച്ചിട്ടുണ്ട്.

നേരത്തെ ഈ കേസ് പരിഗണിച്ചപ്പോള്‍ 48 മണിക്കൂറായിരുന്നു സമയപരിധിയായി കോടതി ആദ്യം നിര്‍ദേശിച്ചത്. എന്നാല്‍ ഇത് പിന്നീട് കോടതി 24 മണിക്കൂറായി ചുരുക്കുകയായിരുന്നു. ഇന്ത്യന്‍ യൂത്ത് ലോയേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഉത്തരവ്.

Top