ന്യൂഡല്‍ഹി: ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ ഹൈക്കോടതി വിവാഹം റദ്ദ് ചെയ്ത ഹാദിയ കേസ് എന്‍ ഐ എ അന്വേഷിക്കണമെന്ന് സുപ്രീംകോടതി അറിയിച്ചു.
ജസ്റ്റിസ് ആര്‍വി രവീന്ദ്രന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം.
അന്തിമ തീരുമാനത്തിന് മുന്‍പ് ഹാദിയയെ വിളിച്ചു വരുത്തുമെന്നും കോടതി പറഞ്ഞു.
ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഹാദിയയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്ന് കാണിച്ച് ഷെഫീന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നടപടി.
അന്വേഷണ വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) ഉടന്‍ നല്‍കണമെന്നും കേരള പൊലീസിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
മതം മാറിയ ഹാദിയയും ഷെഫീനും തമ്മിലുള്ള വിവാഹം മേയ് 24ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. തന്റെ മകളെ നിര്‍ബന്ധിച്ച മതം മാറ്റിയെന്ന് ആരോപിച്ച് ഹാദിയ(അഖില)യുടെ പിതാവ് നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്.