ഗോരക്ഷകരുടെ ആക്രമണം ; സംസ്ഥാനം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

court

ന്യൂഡല്‍ഹി:  ഗോരക്ഷകരുടെ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്കുണ്ടെന്ന് സുപ്രീംകോടതി.

നിയമം കയ്യിലെടുക്കുന്നവരെ കര്‍ശനമായി നേരിടണമെന്നും സുപ്രീംകോടതി അറിയിച്ചു.

മാത്രമല്ല, ഗോരക്ഷകര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് കോടതിയില്‍ നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കിയോ എന്ന് ഒക്ടോബര്‍ 13-നകം സംസ്ഥാനങ്ങള്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം, ഗോമാംസം കൈവശം വെച്ചുവെന്നാരോപിച്ച് കൊലചെയ്യപ്പെട്ട ജുനൈദിന്റെ കേസ് ഈ ഹര്‍ജിയുമായി ചേര്‍ത്ത് പരിഗണിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

Top