ദില്ലി: രാജ്യത്തെ ലഹരി മാഫിയകൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന് സംസ്ഥാനങ്ങൾ അതീവ പ്രാധാന്യം നൽകണമെന്ന് സുപ്രിം കോടതി. ലഹരി വിൽപനയ്ക്ക് പിന്നിലുള്ള യഥാർത്ഥ കരങ്ങളെ കണ്ടെത്തുന്നില്ല. വൻകിടക്കാർ നിയമത്തിന് പുറത്ത് നിൽക്കുമ്പോൾ പിടിയിലാകുന്നത് ചെറുകിടക്കാർ മാത്ര\മാണെന്നും കോടതി നിരീക്ഷിച്ചു. വൻകിടക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അതിർത്തി മേഖലകളിൽ അടക്കം ലഹരിക്കടത്ത് കൂടുന്നുണ്ടെന്നും കോടതി പറഞ്ഞു.
കേരളത്തിൽ നിന്നടക്കമുള്ള ലഹരി കേസ് പരിഗണിക്കുന്നതിനിടെയാണ് നീരിക്ഷണം. ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നീരീക്ഷണം
മയക്കുമരുന്നിന്റെ നീരാളിക്കൈകളിൽ പെട്ട് പുനരധിവാസ കേന്ദ്രങ്ങളിലെത്തുന്നവരിൽ 70 % പേരും വീണ്ടും ലഹരിയുടെ ലോകത്തേക്ക് തിരികെ ചെല്ലുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ചികിത്സ കഴിഞ്ഞെത്തുന്നവരെ മുൻവിധിയില്ലാതെ ഉൾകൊള്ളാനും അവർക്ക് അഭിമാനത്തോടെ ജീവിക്കാൻ അവസരമൊരുക്കാനും നമുക്ക് കഴിയുന്നില്ല. ചെറുപ്രായത്തിൽ മാരക മയക്കുമരുന്നിന് അടിമയായെങ്കിലും കഠിന പ്രയത്നത്തോടെ തിരികെ കയറി മാതൃകയായി ജീവിക്കുന്ന ചിലരും നമുക്കിടയിലുണ്ട്. സർക്കാരും സന്നദ്ധ സംഘടനകും നിരവധി ഡീ അഡിക്ഷൻ കേന്ദ്രങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇവിടെയെത്തുന്ന 30 ശതമാനത്തിൽ താഴെ ആളുകളെ ലഹരി ഉപയോഗം നിർത്തുന്നുള്ളൂ എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.