തമ്മിലടിപ്പിച്ചു ചോര കുടിക്കുന്ന ചെന്നായ്ക്കളില്‍ നിന്നും ജനതയെ സംരക്ഷിക്കുകയാണ് ഡി.വൈ.എഫ് ഐ.

ന്യൂഡല്‍ഹി : സുപ്രീം കോടതിക്കെതിരെയും ജനം ടിവി കേസ് എടുക്കാന്‍ ആവശ്യപ്പെടുമോയെന്ന് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്.

എന്തിലും ഏതിലും മത വര്‍ഗ്ഗീയത പ്രചരിപ്പിക്കുകയും ഏതവസരവും മത വര്‍ഗ്ഗീയ ധ്രുവീകരണത്തിനുള്ള സുവര്‍ണ്ണാവസരമായി മാറ്റുവാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ അയോദ്ധ്യ കേസ് വിധി വന്നപ്പോള്‍ ഡി.വൈ.എഫ് ഐ. അഖിലേന്ത്യാ കമ്മിറ്റിയുടെ പ്രസ്താവനയുടെ കൂടെയുള്ള ഫോട്ടോ കലാപാഹ്വാനമാണെന്നു പറയുന്നത് മഞ്ഞപ്പിത്തം ബാധിച്ചവന്റെ കാഴ്ച മഞ്ഞ നിറം ആവും എന്നതിലപ്പുറം ഒന്നുമില്ലന്നും റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഡി.വൈ.എഫ് .ഐ. കേന്ദ്രകമ്മിറ്റിയുടെ പ്രസ്താവന നാടിന്റെ മതസൗഹാര്‍ദ്ദവും സമാധാനവും കാത്തു സംരക്ഷിക്കുവാനുള്ള ആഹ്വാനമായിരുന്നു. പരസ്പ്പരം തമ്മിലടിപ്പിച്ചു ചോര കുടിക്കുന്ന ചെന്നായ്ക്കളില്‍ നിന്നും ജനതയെ സംരക്ഷിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം,
അത് മതനിരപേക്ഷ സമൂഹം തിരിച്ചറിയുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സുപ്രീം കോടതിക്കെതിരെയും ജനം ടിവി കേസ് എടുക്കാൻ ആവശ്യപ്പെടുമോ?.

എന്തിലും ഏതിലും മത വർഗ്ഗീയത പ്രചരിപ്പിക്കുകയും ഏതവസരവും മത വർഗ്ഗീയ ധ്രുവീകരണത്തിനുള്ള സുവർണ്ണാവസരമായി മാറ്റുവാൻ ശ്രമിക്കുകയും ചെയ്യുന്നവർ അയോദ്ധ്യ കേസ് വിധി വന്നപ്പോൾ ഡി .വൈ.എഫ് ഐ. അഖിലേന്ത്യാ കമ്മിറ്റിയുടെ പ്രസ്താവനയുടെ കൂടെയുള്ള ഫോട്ടോ കലാപാഹ്വാനമാണെന്നു പറയുന്നത് മഞ്ഞപ്പിത്തം ബാധിച്ചവന്റെ കാഴ്ച മഞ്ഞ നിറം ആവും എന്നതിലപ്പുറം ഒന്നുമില്ല.
ഈ കേസിലെ സുപ്രീം കോടതി വിധിയിൽ, അതിക്രമിച്ചു കടന്നു ബാബരി മസ്ജിദ് പൊളിച്ചത് നിയമ വിരുദ്ധമാണെന്നും കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ശക്തമായി പരാമർശിക്കുന്നുണ്ട്.ഇനി ജനം ടിവി ഉൾപ്പെടെ ഈ പരാമർശം നടത്തിയതിന് സുപ്രീംകോടതിക്കെതിരെ കേസെടുക്കണം എന്നു ആവശ്യപ്പെടുമോ? ഡി.വൈ.എഫ് .ഐ. കേന്ദ്രകമ്മിറ്റിയുടെ പ്രസ്താവന നാടിന്റെ മതസൗഹാർദ്ദവും സമാധാനവും കാത്തു സംരക്ഷിക്കുവാനുള്ള ആഹ്വാനമായിരുന്നു.
പരസ്പ്പരം തമ്മിലടിപ്പിച്ചു ചോര കുടിക്കുന്ന ചെന്നായ്ക്കളിൽ നിന്നും ജനതയെ സംരക്ഷിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം,
അത് മതനിരപേക്ഷ സമൂഹം തിരിച്ചറിയും…

Top