കായംകുളം: ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കത്തിലുള്ള കറ്റാനം കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ വൈദികരും വിശ്വാസികളും പള്ളിയുടെ വാതില്‍ തകര്‍ത്ത് അകത്തുകയറി. സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് പള്ളിയുടെ വാതില്‍ തുറന്ന് അകത്തു കയറിയത്.
ബുധനാഴ്ച രാവിലെയാണ് ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികരും വിശ്വാസികളും ഉള്‍പ്പടെ അമ്പതോളം വരുന്ന സംഘം പള്ളിയുടെ ഗേറ്റ് കുത്തിത്തുറന്ന് അകത്തു കയറിയത്. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു സംഭവം നടന്നത്. സംഭവത്തില്‍ യാക്കോബായ വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി.