അയോധ്യ ഭൂമിയില്‍ പൂജ നടത്തണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി;ഹര്‍ജിക്കാരന് പിഴ വിധിച്ചു

ന്യൂഡല്‍ഹി: അയോധ്യ തര്‍ക്ക ഭൂമിയില്‍ പൂജ നടത്താന്‍ അനുവദിക്കണമെന്ന് കാട്ടി നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. തര്‍ക്കഭൂമിയില്‍ ഒരു തരത്തിലുള്ള പ്രവൃത്തികളും കേസ് തീരുംവരെ നടത്തരുതെന്ന അലഹാബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്യാനും സുപ്രീംകോടതി വിസമ്മതിച്ചു.

ഇത്തരത്തിലൊരു ആവശ്യമുന്നയിച്ച് കോടതിയുടെ സമയം കളഞ്ഞതിന് ഹര്‍ജിക്കാരന് അഞ്ച് ലക്ഷം രൂപ പിഴയും സുപ്രീംകോടതി വിധിച്ചു.”ഈ രാജ്യത്തെ സമാധാനമായി ജീവിക്കാന്‍ അനുവദിക്കില്ലേ?”, എന്നാണ് ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി ചോദിച്ചത്. സമാധാനം കെടുത്താന്‍ ഇടയ്ക്കിടെ ചിലര്‍ വന്ന് ശല്യപ്പെടുത്തിക്കൊണ്ടിരിക്കുമെന്നും സുപ്രീംകോടതി പറഞ്ഞു.

Top