ശബരിമല വിഷയം; സുപ്രീംകോടതി വിധി ഇങ്ങനെയായതില്‍ വിഷമമുണ്ടെന്ന് കെ പി ശശികല

പാലക്കാട്: ശബരിമല സ്ത്രീപ്രവേശനത്തില്‍ സുപ്രീംകോടതി വിധിയെ മാനിക്കുന്നതായും എന്നാല്‍ വിധി ഇങ്ങനെയായിപ്പോയതില്‍ വിഷമമുണ്ടെന്നും ഹിന്ദു ഐക്യ വേദി നേതാവ് കെ പി ശശികല.

ഭരണഘടനയുടെ ബാധ്യതയനുസരിച്ച് സുപ്രീംകോടതി വിധിയെ മാനിക്കേണ്ടതാണെന്നും എന്നാല്‍ അത് ഇങ്ങനെയൊക്കെയായി തീര്‍ന്നതില്‍ സങ്കടമുണ്ടെന്നും അവര്‍ പറഞ്ഞു. ആചാരം തീരുമാനിക്കുന്നതിന് പോലും ഒരു സമൂഹത്തിനു ത്രാണിയില്ല എന്ന് വരുത്തിത്തീര്‍ക്കും വിധമായിപ്പോയി സുപ്രീംകോടതിയുടെ വിധിയെന്നും ഹൈന്ദവ സംഘടനകളെയും ഭക്തജന സംഘടനകളെയും വിശ്വാസത്തിലെടുത്ത് സമവായത്തില്‍ മുന്നോട്ടു കൊണ്ടു പോകാനുള്ള ശ്രമം നടക്കണമായിരുന്നുവെന്നും ശശികല പറഞ്ഞു.

Top