ന്യൂഡല്‍ഹി : സുപ്രീംകോടതിയിലെ പ്രതിസന്ധി പരിഹാരത്തിനായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നാല് ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തി. പ്രശ്‌നപരിഹാരത്തിന് കാര്യമായ പുരോഗതി ഉണ്ടാക്കാന്‍ കൂടിക്കാഴ്ചയ്ക്ക് സാധിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന.
സുപ്രീംകോടതിയില്‍ വെച്ചാണ് ദീപക് മിശ്ര ജെ.ചേലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്. നേരത്തെ ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സിപിഐഎമ്മും എന്‍സിപിയും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ച നടത്തിയത്.