ഡല്‍ഹി: ലഖിംപൂര്‍ ഖേരി കേസില്‍ യുപി സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി . കേസിലെ പ്രതി ആശിഷ് മിശ്രയുടെ ജാമ്യത്തിന് എതിരെ അപ്പീല്‍ നല്‍കാന്‍ വൈകിയതിന് എതിരെയാണ് വിമര്‍ശനം. ആശിഷ് മിശ്രയുടെ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ രണ്ട് തവണ യുപി സര്‍ക്കാരിന് കത്തെഴുതിയിരുന്നെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കാന്‍ നടപടിയുണ്ടാകണമെന്ന് അന്വേഷണ മേല്‍നോട്ടത്തിനായി നിയോഗിച്ച റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയും യുപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് സുപ്രീംകോടതിക്ക് പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് കൈമാറി.
എന്നാല്‍ ആശിഷ് മിശ്ര രാജ്യം വിടാന്‍ സാധ്യത ഇല്ലാത്തത് കൊണ്ടാണ് ജാമ്യം റദ്ദാക്കാന്‍ അപ്പീല്‍ നല്‍കാത്തത് എന്നാണ് യുപി സര്‍ക്കാരിന്റെ വാദം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി പിന്നീട് വിധി പറയാന്‍ മാറ്റി. ഒരു മാധ്യമ പ്രവര്‍ത്തകന്‍ അടക്കം എട്ടുപേര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട സംഭവം ആണ് ലഖിംപൂര്‍ ഖേരി കേസ്.