വിചാരണ നീണ്ടുപോവുന്നത് എന്തുകൊണ്ട്?; നടിയെ ആക്രമിച്ച കേസില്‍ സുപ്രീം കോടതി

ഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീണ്ടുപോവുന്നത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി. വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട്, എട്ടാം പ്രതി ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ചോദ്യം.

പുതുതായി സാക്ഷികളെ വിസ്തരിക്കുന്നത് എന്തിനെന്ന് കോടതി ആരാഞ്ഞു. നേരത്തെ വിസ്തരിച്ച സാക്ഷികളെ വീണ്ടും വിളിച്ചുവരുത്തി വിസ്തരിക്കുകയാണെന്ന് ദിലീപീന്റെ അഭിഭാഷകന്‍ പറഞ്ഞു. 41 സാക്ഷികളെയാണ് പുതുതായി വിസ്തരിക്കുന്നതെന്ന് അഭിഭാഷകന്‍ പറഞ്ഞു.

ദീലീപിന്റെ വാദങ്ങള്‍ എഴുതി നല്‍കാന്‍ നിര്‍ദേശിച്ച കോടതി ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി. കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി അനുവദിച്ച സമയം നേരത്ത അവസാനിച്ചിരുന്നു.

Top