എട്ട് ആഴ്ചയ്ക്കുള്ളില്‍ കെഎസ്ആര്‍ടിസി പെന്‍ഷന്‍ സ്‌കീം തയ്യാറാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കെഎസ്ആര്‍ടിസി പെന്‍ഷന്‍ സ്‌കീം തയ്യാറാക്കുന്നതില്‍ ഗതാഗത സെക്രട്ടറിക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. എട്ട് ആഴ്ച്ചയ്ക്ക് ഉള്ളില്‍ സ്‌കീം തയ്യാറാക്കിയില്ലെങ്കില്‍ ഗതാഗത സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

സ്ഥിരപ്പെടുന്നതിന് മുമ്പ് ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന കാലഘട്ടം കൂടി പെന്‍ഷനായി പരിഗണിക്കുന്നതിനാണ് കെഎസ്ആര്‍ടിസി പുതിയ സ്‌കീം തയ്യാറാക്കുന്നത്. സ്‌കീം തയ്യാറാക്കാന്‍ നേരത്തെ സുപ്രീം കോടതി കെഎസ്ആര്‍ടിസിക്ക് സമയം അനുവദിച്ചിരുന്നു. എന്നാല്‍ ഇതുവരെയും സ്‌കീം തയ്യാറാക്കാത്തതിനാല്‍ ആണ് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയത്.

പുതിയ സ്‌കീമിലെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള നടപടി കെ എസ് ആര്‍ടിസി ആരംഭിച്ചിരുന്നു. വിവിധ ഡിപ്പോകളുമായി ആശയവിനിമയം നടത്തിയാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്.

Top