ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രിം കോടതി തള്ളി.
അഭിഭാഷകന്‍ മനോഹര്‍ ലാല്‍ ശര്‍മ്മ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് തള്ളിയത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സ്ഥിതിയ്ക്ക്, തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും ധനകാര്യമന്ത്രിക്കും എതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കോടതി വ്യക്തമാക്കി.
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായ നീരവ് മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരിയ്ക്കുകയാണ്.
ഇന്ത്യയില്‍ കേസന്വേഷണം നടത്തുന്ന സിബിഐയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ആവശ്യം അംഗീകരിച്ചാണ് ഇന്റര്‍പോളിന്റെ ഈ നീക്കം.