ന്യൂഡല്‍ഹി: ജസ്റ്റീസ് രഞ്ജന്‍ ഗോഗോയിയെ ചീഫ് ജസ്റ്റീസായി നിയമിക്കുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി തള്ളിയത്. ഇതോടെ ഒക്ടോബര്‍ മൂന്നിന് കാലാവധി തീരുന്ന ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്ക് പിന്‍ഗാമിയായി ജസ്റ്റീസ് രഞ്ജന്‍ ഗോയായി എത്തുമെന്നാണ് സൂചന.
സുപ്രീംകോടതി നടപടികള്‍ക്കെതിരേയും ചീഫ് ജസ്റ്റീസിനെതിരേയും ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് ഉള്‍പ്പടെയുള്ളവര്‍ പരസ്യ നിലപാട് എടുത്തത് ജുഡീഷ്യറിക്ക് കളങ്കമുണ്ടാക്കിയെന്നും അതിനാല്‍ ചീഫ് ജസ്റ്റീസ് പദവി അദ്ദേഹത്തിന് നല്‍കരുതെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ ആര്‍.പി.ലുത്രയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.