സൂര്യനെല്ലി കേസിലെ പത്താം പ്രതി ജേക്കബ് സ്റ്റീഫന്റെ ജാമ്യ കാലാവധി സുപ്രീംകോടതി നീട്ടി

supreame court

ന്യൂഡല്‍ഹി : സൂര്യനെല്ലി കേസിലെ പത്താം പ്രതി ജേക്കബ് സ്റ്റീഫന്റെ ജാമ്യ കാലാവധി സുപ്രീംകോടതി നീട്ടി. ആറ് മാസത്തേക്കാണ് നീട്ടിയത്. അര്‍ബുദ ബാധിതനായ ജേക്കബ് സ്റ്റീഫന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് തീരുമാനം. ചികിത്സയ്ക്കായി ജേക്കബ് തോമസിന് ജനുവരിയില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.

സൂര്യനെല്ലി പെണ്‍വാണിഭ കേസില്‍ എഴ് വര്‍ഷം കഠിന തടവിനാണ് ജേക്കബ് സ്റ്റീഫനെ ശിക്ഷിച്ചത്.

1996 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്‌കൂള്‍ വിദ്യാര്‍ഥിനിയെ സ്‌നേഹം നടിച്ച് ബസ് കണ്ടക്ടര്‍ തട്ടിക്കൊണ്ടുപോയി ഒട്ടേറെപേര്‍ക്ക് കാഴ്ചവച്ചെന്നാണ് കേസ്. ആദ്യം 35 പേരെയാണ് വിചാരണക്കോടതി നാല് മുതല്‍ പതിമൂന്ന് വര്‍ഷം വരെ ശിക്ഷിച്ചത്. എന്നാല്‍ പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് സംഭവമെന്ന് ചൂണ്ടിക്കാട്ടി മുഴുവന്‍ പ്രതികളെയും ഹൈക്കോടതി വെറുതെവിടുകയായിരുന്നു. ഈ വിധി റദ്ദാക്കി 2013 ല്‍ സുപ്രീംകോടതി പുതിയ അന്വേഷണത്തിന് ഉത്തരവിട്ടു. പിന്നീട് അഭിഭാഷകനായ ധര്‍മ്മരാജന് ജീവപര്യന്തവും മറ്റ് പ്രതികള്‍ക്ക് മൂന്ന് മുതല്‍ 13 വര്‍ഷം വരെ കഠിനതടവും വിധിച്ചു.

Top