മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് തടഞ്ഞ് സുപ്രീംകോടതി

കൊച്ചി: കൊച്ചി മരടില്‍ ചട്ടം ലംഘിച്ചു നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് തടഞ്ഞ് സുപ്രീംകോടതി.

ആറാഴ്ചത്തേയ്ക്ക് ഫ്‌ളാറ്റുകള്‍ പൊളിക്കേണ്ടെന്നാണ് ഉത്തരവ് ഉള്ളത്. സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് ഫ്‌ളാറ്റുകളിലെ താമസക്കാര്‍ നല്‍കിയ റിട്ട് ഹര്‍ജിയാണ് പരിഗണിച്ചത്.

താമസക്കാരുടെ ഹര്‍ജി, ഫ്‌ളാറ്റ് പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിന്റെപരിഗണനയ്ക്ക് വിട്ടു. ജൂലൈ ആദ്യവാരം ബഞ്ച് ഈ ഹര്‍ജി പരിഗണിക്കും. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് പൊളിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് താമസക്കാര്‍ പറയുന്നത്.

Top