‘മീശ’ പ്രസിദ്ധീകരിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി : എഴുത്തുകാരന്‍ എസ്.ഹരീഷിന്റെ ഏറ്റവും പുതിയ നോവലായ ‘മീശ’ പ്രസിദ്ധീകരിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. സ്ത്രീകളെയും ഒരു സമുദായത്തെയും അടച്ചാക്ഷേപിക്കുന്നതാണ് നോവലെന്ന് ആരോപിച്ചാണ് ഹര്‍ജി.

സംഘപരിവാറിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഹരീഷ് നോവല്‍ പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് പ്രമുഖ പ്രസാധകരായ ഡി.സി ബുക്‌സ് നോവല്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറായിരുന്നു. 328 പേജുള്ള പുസ്തകത്തിന്റെ അച്ചടി ചൊവ്വാഴ്ച പൂര്‍ത്തിയായിരുന്നു. ഇന്ന് മുതല്‍ പുസ്തകം വിപണിയില്‍ ലഭിക്കും.

Top