വിവിധ ട്രൈബ്യൂണലുകളിലെ ഒഴിവു നികത്താന്‍ രണ്ടാഴ്ച സമയം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താന്‍ കേന്ദ്രസര്‍ക്കാരിന് രണ്ടാഴ്ച്ച കൂടി സമയം അനുവദിച്ച് സുപ്രീംകോടതി. നിയമനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കാനും കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി.

സെപ്റ്റംബര്‍ മാസം 39 ഒഴിവുകള്‍ നികത്തിയെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. എന്നാല്‍ ചില ഒഴിവുകള്‍ മാത്രം നികത്തി മറ്റുള്ളവ ഒഴിച്ചിടുന്നത് എന്തുകൊണ്ടാണെന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. കോടതിയലക്ഷ്യ നടപടിക്ക് തത്ക്കാലം മുതിരുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

സുപ്രീംകോടതിയുടെ അതൃപ്തി കേന്ദ്രസര്‍ക്കാരിനെ അറിയിക്കാന്‍ അറ്റോര്‍ണി ജനറലിന് കോടതി നിര്‍ദേശം നല്‍കി.

 

Top