പി കൃഷ്ണദാസിന് കേരളത്തില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് സുപ്രീംകോടതി നീക്കി

ന്യൂഡല്‍ഹി : നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് കേരളത്തില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് സുപ്രീംകോടതി നീക്കി. ജിഷ്ണു പ്രണോയ്, ഷഹീദ് ഷൗക്കത്തലി കേസുകളിലാണ് ഇളവ്.

അതേസമയം കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ ഉത്തരവ് റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി.

ഒരു വര്‍ഷത്തിലധികമായി പാലക്കാട്ടെ വീട്ടില്‍ പോകാന്‍ കഴിയാത്ത സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടി പി കൃഷ്ണദാസ് നല്‍കിയ അപേക്ഷ അംഗീകരിച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

എന്നാല്‍ ഉത്തരവിനെതിരെ നിയമപരമായ തുടര്‍നടപടികള്‍ ആലോചിക്കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ അശോകനും ഷഹീദ് ഷൗക്കത്തലിയും പറഞ്ഞു. കൃഷ്ണദാസ് സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്ന് ഷഹീദ് ഷൗക്കൗത്തലി പറഞ്ഞു.

2017 ജനുവരി ആറിനാണ് ജിഷ്ണുവിനെ ഹോസ്റ്റലിലെ കുളിമറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ ഇപ്പോള്‍ സിബിഐ അന്വേഷണം നടക്കുകയാണ്. ആദ്യഘട്ടത്തില്‍ ജിഷ്ണുവിന്റെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു.

Top