supreme court has postponed the jellikett verdict

ന്യൂഡല്‍ഹി: ജെല്ലിക്കെട്ട് കേസില്‍ വിധി പറയുന്നത് സുപ്രീംകോടതി നീട്ടിവച്ചു. ഒരാഴ്ചത്തേക്കാണ് വിധി പ്രസ്താവിക്കുന്നത് നീട്ടിവച്ചിരിക്കുന്നത്.

തമിഴ്‌നാടില്‍ വ്യാപകമായ പ്രതിഷേധം അരങ്ങേറിയ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് സുപ്രീംകോടതി തീരുമാനം.

പ്രത്യേക ഓര്‍ഡിനന്‍സിലൂടെ ജെല്ലിക്കെട്ട് നിയമവിധേയമാക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം കേന്ദ്ര ആഭ്യാന്തര മന്ത്രാലയത്തിന് നിയമഭേദഗതികള്‍ നല്‍കിയിരുന്നു.

Top