ന്യൂഡല്‍ഹി: ലൈംഗിക പീഡനക്കേസുകളില്‍ ഇരയാകുന്നവരുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് വീണ്ടും സുപ്രീംകോടതി. ഇരയായവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം നല്‍കുവാന്‍ സഹകരിക്കണമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും എന്‍പിഎക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ബിഹാറിലെ മുസാഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികള്‍ പീഡപ്പിക്കപ്പെട്ട കേസിലാണ് കോടതി നടപടിയുണ്ടായിരിക്കുന്നത്.
മുസാഫര്‍പൂര്‍ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കിയ പാറ്റ്‌ന ഹൈക്കോടതി വിധിയും സുപ്രീംകോടതി റദ്ദാക്കിയിരുന്നു. കേസ് മുന്നോട്ട് പോവുകയാണെന്നും ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.