supreme court, highcourt judges salaries increases

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലേയും ഹൈക്കോടതികളിലേയും ജഡ്ജിമാരുടെ ശമ്പളം രണ്ടിരട്ടി വരെ വര്‍ധിപ്പിക്കും.

ശമ്പളം വര്‍ദ്ധിക്കുന്നതോടെ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ ഒരു ലക്ഷം രൂപ കിട്ടിയിരുന്ന ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന് 2.8 ലക്ഷം രൂപ ശമ്പളം ഇനി ലഭിക്കും.ഔദ്യോഗിക വസതി, വാഹനം, ജീവനക്കാര്‍ മറ്റ് അലവന്‍സുകള്‍ ഇതിന് പുറമെ ലഭിക്കും.

ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളം 2.25 ലക്ഷമായി നിശ്ചയിച്ചു.

ശമ്പളം പരിഷ്‌കരിക്കുന്നതിനുള്ള സുപ്രീംകോടതി കമ്മിറ്റിയുടെ എല്ലാ ശുപാര്‍ശകളും അതേരീതിയില്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.

വിരമിക്കുന്ന ജഡ്ജിമാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങളും സമാനമായ രീതിയില്‍ വര്‍ധിക്കും.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ചതിന്റെ തൊട്ടുപിന്നാലെയാണ് ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം സുപ്രീംകോടതി തന്നെ സര്‍ക്കാരിന് സമര്‍പ്പിച്ചത്.

Top