തിയേറ്ററുകളിലെ ദേശീയഗാനം ; ഉത്തരവ് പുന:പരിശോധിക്കുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി : തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്നതിനെതിരെയുള്ള ഉത്തരവ് പുന:പരിശോധിക്കുമെന്ന് സുപ്രീം കോടതി.

രാജ്യസ്‌നേഹം അടിച്ചേല്‍പ്പിക്കാനാവില്ല, ജനം തിയേറ്ററുകളില്‍ പോകുന്നത് വിനോദത്തിനാണെന്നും കോടതി നിരീക്ഷിച്ചു.

തീയറ്ററില്‍ സിനിമയ്ക്കു മുന്‍പു ദേശീയ ഗാനം കേള്‍പ്പിക്കണമെന്നും എല്ലാവരും എഴുന്നേറ്റു നില്‍ക്കണമെന്നും കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവില്‍ വ്യക്തത ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ പുതിയ നിര്‍ദേശം.

നേരത്തെ, ദേശീയഗാനം നിര്‍ബന്ധമാക്കിയ വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാദങ്ങള്‍ രാജ്യത്ത് ഉയര്‍ന്നിരുന്നു. ഇതിനിടെ, തീയേറ്ററില്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റു നില്‍ക്കാത്തവര്‍ക്കെതിരേ പോലീസ് കേസെടുക്കാന്‍ തുടങ്ങിയതോടെ സംഭവം വിവാദമായി.

തിരുവനന്തപുരത്തു ചലച്ചിത്രമേളയില്‍ ദേശീയ ഗാന സമയത്ത് തീയേറ്ററില്‍ എഴുന്നേറ്റു നില്‍ക്കാതിരുന്നവരെ പോലീസ് അറസ്റ്റ് ചെയ്തത് വലിയ തര്‍ക്കങ്ങള്‍ക്കും കാരണമായിരുന്നു.

Top