ഡൽഹി: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു പത്തു ശതമാനം സംവരണം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി സുപ്രീം കോടതി ശരിവച്ചു. സാമ്പത്തിക സംവരണത്തിനായി കൊണ്ടുവന്ന, 103-ാം ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾക്കു വിരുദ്ധമല്ലെന്നു വിലയിരുത്തിയാണ്, ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഉത്തരവ്.
നാലു വ്യത്യസ്ത വിധിന്യായങ്ങളാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ചത്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന തുല്യതയെ സാമ്പത്തിക സംവരണം ലഘിക്കുന്നില്ലെന്ന്, ആദ്യ വിധിന്യായം വായിച്ച ജസ്റ്റിസ് ദിേേനശ് മഹേശ്വരി പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾക്ക് എതിരല്ല സാമ്പത്തിക സംവരണമെന്ന് ജസ്റ്റിസ് മഹേശ്വരി വിധിച്ചു. രണ്ടാമത് വിധി ന്യായം വായിച്ച ജസ്റ്റിസ് ബേല ത്രിവേദി ഇതിനോടു യോജിച്ചു. ജസ്റ്റിസ് ജെബി പർദിവാലയും സാമ്പത്തിക സംവരണം ശരിവച്ചു വിധി പറഞ്ഞു.