കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസുള്‍പ്പെടെ സുപ്രീംകോടതിയില്‍ നാല് ജഡ്‌ജിമാര്‍ കൂടി

ന്യൂഡല്‍ഹി: കേരള ഹൈക്കോടതി ചീപ് ജസ്റ്റിസ് ഉള്‍പ്പെടെ നാല് ഹൈക്കോടതികളിലെ ചീഫ് ജസ്​റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു. നാല് ഹൈക്കോടതി ജഡ്ജിമാരെ സുപ്രീം കോടതിയിലേക്ക് ഉയര്‍ത്താനുള്ള സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം, ചണ്ഡീഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കൃഷ്ണ മുരാരി, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് എന്നിവരെയാണ് സുപ്രീം കോടതി ജഡ്ജിമാരാക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നത്.

ഇവരെ നാല് പേരെയും സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ഇനി രാഷ്ട്രപതിയുടെ വിജ്ഞാപനം കൂടി ഇറങ്ങിയാല്‍ മതി.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ ബോബ്‌ഡെ, രമണ, അരുണ്‍ മിശ്ര, ആര്‍ എഫ് നരിമാന്‍ എന്നിവരടങ്ങിയതാണ് ഇവരെ നാമനിര്‍ദ്ദേശം നടത്തിയ കൊളീജിയം.

Top