ന്യൂഡല്‍ഹി: സുപ്രീംകോടതിയിലേക്ക് രണ്ട് ജഡ്ജിമാരെ ശുപാര്‍ശ ചെയ്ത കൊളീജിയം തീരുമാനത്തിനെതിരെ ജസ്റ്റീസ് എസ്.കെ. കൗള്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചു. ജസ്റ്റീസ് സഞ്ജീവ് ഖന്നയെ സീനിയോറിറ്റി മറികടന്നാണ് സുപ്രീംകോടതിയിലേക്ക് കൊളീജിയം ശിപാര്‍ശ ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് എസ്.കെ. കൗള്‍ കത്തയച്ചത്.
ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായ ജസ്റ്റീസ് സഞ്ജീവ് ഖന്നയെ 32 പേരുടെ സീനിയോറിറ്റി മറികടന്നാണ് ശുപാര്‍ശ ചെയ്തിരുക്കുന്നതെന്നാണ് ആരോപണം. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റീസ് ദിനേശ് മഹേശ്വരിയെയും ജസ്റ്റീസ് സഞ്ജീവ് ഖന്നയെയുമാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തത്.