കെഎം ഷാജിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ നടപടിയ്ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

കൊച്ചി: കെഎം ഷാജിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ നടപടിയ്ക്ക് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചു.

സിപിഎം നേതാവിന്റെ ഹര്‍ജിയില്‍ ഇന്ന് പുറപ്പെടുവിച്ച ഉത്തരവാണ് സ്‌റ്റേ ചെയ്തിരിക്കുന്നത്. സുപ്രീംകോടതിയില്‍ അപ്പീല്‍ പോകുന്നതിനാണ് സ്‌റ്റേ അനുവദിച്ചത്.

അതേസമയം, മുസ്ലീം ലീഗ് എംഎല്‍എ കെ.എം.ഷാജിയെ അയോഗ്യനാക്കിയത് വീണ്ടും ശരിവച്ച് ഹൈക്കോടതി രംഗത്തെത്തിയിരുന്നു. സിപിഎം പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ നേടുന്നതിന് ഷാജി വര്‍ഗീയ പ്രചരണം നടത്തിയെന്ന് പറഞ്ഞ് എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എം.വി.നികേഷ്‌കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നേരത്തെ ആറ് വര്‍ഷത്തേക്ക് ഷാജിയെ അയോഗ്യനാക്കിയിരുന്നു.

Top