ന്യൂഡല്‍ഹി: ബിസിസിഐക്കെതിരെ ലോധ കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുന്നത് സുപ്രീംകോടതി ഈ മാസം 17 ലേക്കു മാറ്റി.
ലോധ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ മുഴുവനായി അംഗീകരിക്കാത്ത ബി.സി.സി.ഐയുടെ നിലപാടിനെ ഇന്നലെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ലോധ കമ്മറ്റി മുന്നോട്ട് വെച്ച ശുപാര്‍ശകള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുമെന്ന് രേഖാ മൂലം ഉറപ്പ് നല്‍കിയാല്‍ ബിസിസിഐക്കെതിരെ ഉത്തതരവിറക്കില്ലെന്ന് ഇന്നലെ കോടതി പറഞ്ഞിരുന്നു.
ഭരണസമിതി അംഗങ്ങളുടെ പ്രായപരിധി 70 ആക്കി നിശ്ചയിക്കുക. ഒരു സംസ്ഥാനത്തിന് ഒരു വോട്ട്, ഭാരവാഹികള്‍ക്ക് മൂന്ന് വര്‍ഷത്തെ കാലാവധിയും പരമാവധി മൂന്ന് തവണ മാത്രം ഭരണസമിതി അംഗത്വവും അനുവദിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബിസിസിഐക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ അറിയിച്ചു.
അതേസമയം നിര്‍ദ്ദേശങ്ങളില്‍ പിന്നോട്ട് പോകാനാവില്ലെന്ന ഉറച്ച നിലപാടിലാണ് ജസ്റ്റിസ് ആര്‍.എം.ലോധ. ലോധ കമ്മിറ്റി റിപ്പോര്‍ട്ട് ഉപാധികളില്ലാതെ പൂര്‍ണായും അംഗീകരിക്കണമെന്നാണ് ബി.സി.സി.ഐയോട് കര്‍ശനമായി സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
തോന്നിയ പോലെ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ബി.സി.സി.ഐ ഒരു വ്യവസ്ഥയുമില്ലാതെ പണം നല്‍കുകയാണെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു.