ലഖ്‌നൗ: പ്രതിമ വിവാദത്തില്‍ സുപ്രീംകോടതിക്ക് മറുപടിയുമായി ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മായാവതി.
താന്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കായി ജീവിതം മുഴുവന്‍ ഉഴിഞ്ഞുവെച്ചെന്നും അതിന് വേണ്ടി വിവാഹം വേണ്ടെന്ന് താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ജനങ്ങളുടെ ആഗ്രഹമാണ് ആ പ്രതിമകളെന്നും പ്രതിമകള്‍ നിര്‍മ്മിക്കാനുള്ള തീരുമാനം നിയമ സഭയുടേതായിരുന്നുവെന്നും മായാവതി പറഞ്ഞു.
തനിക്ക് എതിര്‍പ്പ് പ്രകടിപ്പിച്ച് മുന്നോട്ട് പോകുവാന്‍ കഴിയുമായിരുന്നില്ലെന്നും മായാവതി വ്യക്തമാക്കി.
പ്രതിമ നിര്‍മ്മാണത്തിന് വേണ്ടി മുടക്കിയ പൊതുജനങ്ങളുടെ പണം മായാവതി തിരിച്ചടയ്ക്കണമെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. മായാവതി മുഖ്യമന്ത്രിയായിരുന്ന സമയത്ത് 2000 കോടി രൂപ മുടക്കി മായാവതിയുടെയും സ്വന്തം പാര്‍ട്ടി ചിഹ്നത്തിന്റെയും പ്രതിമകള്‍ നിര്‍മ്മിച്ചെന്ന അഭിഭാഷകന്റെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം.