അടിസ്ഥാന സൗകര്യമില്ല; നാല് മെഡിക്കല്‍ കോളേജുകളുടെ പ്രവേശനം സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ സംസ്ഥാനത്തെ നാല് മെഡിക്കല്‍ കോളേജുകളുടെ പ്രവേശനം സുപ്രീംകോടതി റദ്ദാക്കി.

പാലക്കാട് പി.കെ.ദാസ്, വയനാട് ഡി.എം, വര്‍ക്കല എസ്.ആര്‍ കോളേജുകള്‍ക്കാണ് തിരിച്ചടി കിട്ടിയിരിക്കുന്നത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചു കൊണ്ടുള്ളതാണ് സുപ്രീംകോടതിയുടെ ഈ നടപടി.

550 സീറ്റുകളിലെ പ്രവേശനാനുമതി ആണ് റദ്ദ് ചെയ്തിരിക്കുന്നത്. ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്.

Top