ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി. കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളെജ് ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യുമെന്നും കോടതി മുന്നറിയിപ്പ് നല്കി. വിദ്യാര്‍ഥികളുടെ പേരില്‍ നിയമലംഘനം അനുവദിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്നും നിരവധി തവണ കോടതി തള്ളിയ കേസിലാണ് വിധി മറികടക്കാനുള്ള നിയമരൂപീകരണമെന്നും കോടതി അറിയിച്ചു.
ഓര്‍ഡിനന്‍സിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ നല്കിയ ഹര്‍ജിയിലാണ് കോടതി വിമര്‍ശനം. വിഷയത്തില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. ഇതിന് ശേഷമാകും തുടര്‍നടപടികള്‍ കോടതി സ്വീകരിക്കുക.
സംസ്ഥാന സർക്കാർ ഇറക്കിയ ഓർഡിനൻസ് നേരത്തെ ഗവർണർ ജസ്റ്റിസ് പി.സദാശിവം ഒപ്പിടാതെ മടക്കിയിരുന്നു. സുപ്രീംകോടതിയുടെ വിധി മറികടക്കാൻ വേണ്ടി ഇറക്കിയ ഓർഡിനൻസിൽ കൂടുതൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് മടക്കിയത്.