സിബിഐ ഇടക്കാല ഡയറക്ടറായി നാഗേശ്വര റാവുവിനെ നിയമിച്ചതിനെതിരെ പ്രശാന്ത് ഭൂഷണ്‍

prasanth-bhushan

ന്യൂഡല്‍ഹി: സിബിഐ ഇടക്കാല ഡയറക്ടറായി എം. നാഗേശ്വര റാവുവിനെ നിയമിച്ചതിനെതിരെ സ്വരാജ് ഇന്ത്യ പാര്‍ട്ടി നേതാവും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ രംഗത്ത്. ഇതിനെതിരെ സുപ്രീം കോടതിയില്‍ ഉടന്‍ ഹര്‍ജി നല്‍കുമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

സിബിഐയുടെ താല്‍ക്കാലിക ഡയറക്ടറായി നാഗേശ്വര റാവു ചുമതലയേറ്റിരുന്നു. ഇന്നലെ രാത്രി തന്നെ ചുമതലയേറ്റെന്നാണ് സിബിഐ അറിയിച്ചത്.

അലോക് വര്‍മ്മയെ മാറ്റുവാനുള്ള തീരുമാനം വന്ന് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ നാഗേശ്വര റാവുവിനെ നിയമിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. നേരത്തെ അലോക് വര്‍മ്മയ്‌ക്കെതിരായ ആരോപണങ്ങള്‍ ഉന്നതാധികാര സമിതി ചര്‍ച്ച ചെയ്തിരുന്നു.

10 ആരോപണങ്ങളാണ് അലോക് വര്‍മയ്‌ക്കെതിരെ പ്രധാനമായും ഉള്ളത്. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം ഇതില്‍ നാല് ആരോപണങ്ങളും ശരിയല്ലെന്നാണ്. എന്നാല്‍ രണ്ട് ആരോപണങ്ങളില്‍ ക്രിമിനല്‍ നടപടി വേണമെന്നും നാല് ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നും ഉന്നതാധികാര സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Top