ക്യാബിന്‍ ക്രൂ ജോലി നിരസിച്ചു; വ്യോമയാന മന്ത്രാലയത്തിനു സുപ്രീം കോടതിയുടെ നോട്ടീസ്

supreame court

ന്യൂഡല്‍ഹി: ക്യാബിന്‍ ക്രൂ ജോലി നിരസിച്ചതിനെതിരേ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു സുപ്രീം കോടതിയുടെ നോട്ടീസ്.

മൂന്നാം ലിംഗക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.

ഷാന്‍വി പൊന്നുസ്വാമി നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നടപടി.

സുപ്രീം കോടതിയുടെ 2014-ലെ ഉത്തരവിലൂടെ മൂന്നാം ലിംഗക്കാര്‍ക്ക് എല്ലാ അവകാശങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്നും അതു തനിക്കും ലഭിക്കണമെന്നുമാണ് ഹര്‍ജിക്കാരിയുടെ ആവശ്യം.

ക്യാബിന്‍ ക്രൂ ആകുന്നതിനു എന്‍ജിനീയറിംഗ് ബിരുദധാരിയായ ഷാന്‍വി മുമ്പ് നാല് തവണ ശ്രമിച്ചിരുന്നു. എന്നാല്‍, സ്ത്രീ അല്ലാത്തതിനാല്‍ അപേക്ഷ പരിഗണിക്കാനാവില്ലെന്നാണ് വ്യോമയാന മന്ത്രാലയവും അധികൃതരും നിലപാട് സ്വീകരിച്ചത്.

Top