ന്യൂഡല്‍ഹി:അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ആരോഗ്യ അടിയന്തരാവസ്ഥ രാജ്യം മുമ്പ് അനുഭവിച്ച പഴയ അടിയന്തരാവസ്ഥകളെക്കാള്‍ മോശമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര.ഡല്‍ഹിയിലെ വായു മലിനീകരണം പരിശോധിക്കവേ സുപ്രീം കോടതിയുേെട പ്രത്യേക ബെഞ്ചാണ് ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്.
വര്‍ഷം തോറും ഡല്‍ഹി ശ്വാസം മുട്ടുകയാണ്. എന്നാല്‍ ഇതിന് പരിഹാരമായി ആരും ഒന്നും ചെയ്യുന്നില്ല. തിങ്കളാഴ്ച രാവിലെ ദില്ലിയിലെ മലിനീകരണത്തോത് 437 ആയിരുന്നു. ഞായറാഴ്ച നാല് മണിയോടെ അത് 494ലെത്തി. ദില്ലിയിലെ 46 ശതമാനം മലിനീകരണത്തിനും കാരണം പാടങ്ങളിലെ വൈക്കോല്‍ കത്തിക്കുന്നതാണ്. ജനങ്ങള്‍ ഇവിടെ ഒരിടത്തും സുരക്ഷിതരല്ലെന്നും സുപ്രീം കോടതി പറഞ്ഞു.
വാഹനങ്ങള്‍ നിരത്തിലിറക്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കുന്ന ഒറ്റ-ഇരട്ടയക്ക സമ്പ്രദായത്തിന്റെ പിന്നിലെ യുക്തിയെന്താണെന്നും കോടതി ആരാഞ്ഞു. ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുന്നത് മനസ്സിലാക്കാം. ഒറ്റ-ഇരട്ടയക്ക സമ്പ്രദായം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു.
ഒരു വികസിത രാജ്യത്ത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണിത്. മലിനീകരണം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.രാജ്യത്തെ ജനങ്ങളോട് ഉത്തരവാദിത്വമില്ലാത്ത മനോഭാവമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.
ഡല്‍ഹിയിലെ 46 ശതമാനം മലിനീകരണത്തിനും കാരണം പാടങ്ങളിലെ വൈക്കോല്‍ കത്തിക്കുന്നതാണ്. ജനങ്ങള്‍ ഇവിടെ ഒരിടത്തും സുരക്ഷിതരല്ലെന്നും സുപ്രീം കോടതി പറഞ്ഞു.വിളവെടുപ്പിനു ശേഷമുള്ള അവശിഷ്ടം കത്തിക്കലുമായി ബന്ധപ്പെട്ട് പഞ്ചാബ്, ഹരിയാണ, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരോട് നവംബര്‍ ആറിന് ഹാജരാകാനും കോടതി ആവശ്യപ്പെട്ടു.