ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ സെന്റ് ആന്റണീസ് ബോട്ടുടമയ്ക്കുള്ള നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്നത് സുപ്രീംകോടതി തടഞ്ഞു. സംഭവത്തില്‍ പരുക്കേറ്റതിനാല്‍ നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏഴ് മത്സ്യത്തൊഴിലാളികള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് നടപടി.
സെന്റ് ആന്റണീസ് ബോട്ടുടമയ്ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ ബെഞ്ച്, രണ്ടാഴ്ചയ്ക്ക് ശേഷം ഹര്‍ജികള്‍ വീണ്ടും പരിഗണിക്കാന്‍ തീരുമാനിച്ചു. അതുവരെ ബോട്ടുടമയ്ക്കുള്ള രണ്ട് കോടി രൂപ വിതരണം ചെയ്യരുതെന്ന് ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി.
ഹര്‍ജികളില്‍ നിലപാട് അറിയിക്കാന്‍ കേരള സര്‍ക്കാരിനോടും നിര്‍ദേശിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് കേരള ഹൈക്കോടതിയെ നേരിട്ട് സമീപിക്കാവുന്നതാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നിലപാട് വ്യക്തമാക്കി.