ഡൽഹി: ഡീസലിന് അധിക വില ഈടാക്കുന്നതിനെതിരെ കെഎസ്ആർടിസി സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിനും പൊതുമേഖല എണ്ണ കമ്പനികൾക്കും സുപ്രിംകോടതി നോട്ടീസ്. ജസ്റ്റിസ് എസ്. അബ്ദുൽ നസീർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
കെ എസ് ആർ ടി സി യ്ക്ക് എണ്ണ കമ്പനികൾക്കെതിരെ കോടതിയിൽ പോകാൻ സാധിക്കില്ലെന്നും, ആർബിട്രേഷന് മാത്രമേ കഴിയുകയുള്ളൂ എന്നുമുള്ള ഹൈക്കോടതി വിധിയിലെ ഭാഗം സുപ്രിംകോടതി സ്റ്റേ ചെയ്തു. എട്ടാഴ്ചയ്ക്ക് ശേഷം കെഎസ്ആർടിസി യുടെ ഹർജി വീണ്ടും പരിഗണിക്കും.
വിപണി വിലയേക്കാൾ ലിറ്ററിന് 21 രൂപയിലധികമാണ് എണ്ണ കമ്പനികൾ ഈടാക്കുന്നതെന്നും, ഈ സാഹചര്യം കോർപറേഷന് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും കെഎസ്ആർടിസിയുടെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.