ന്യൂഡല്‍ഹി : ദേശീയ ഹജ്ജ് നയത്തിന് സുപ്രീംകോടതി സ്‌റ്റേ ഇല്ല.
കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ ഹജ്ജ് നയത്തിനെതിരെ കേരള ഹജ്ജ് കമ്മിറ്റി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് നയം സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമതിച്ചത്.
തുടര്‍ച്ചയായി നാലുതവണ അപേക്ഷിച്ചിട്ട് അവസരം കിട്ടാത്തവര്‍ക്ക് നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരം നല്‍കണമെന്ന നയം മാറ്റിയ നടപടിയടക്കം ചോദ്യം ചെയ്താണ് ഹജ്ജ് കമ്മിറ്റി ഹര്‍ജി സമര്‍പ്പിച്ചത്.
അപേക്ഷകളുടെ നറുക്കെടുപ്പ് നടപടികളുമായി ഹജ്ജ് കമ്മറ്റിക്ക് മുന്നോട്ട് പോകാമെന്നും കോടതി അറിയിച്ചു.
രണ്ട് ആഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശവും നല്‍കി. ഹര്‍ജികളില്‍ ഈ മാസം 30ന് കോടതി വീണ്ടും വാദം കേള്‍ക്കും.