ന്യൂഡല്‍ഹി: കോടികള്‍ വെട്ടിച്ച് രാജ്യം വിട്ട വ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി റിപ്പോര്‍ട്ട് തേടി. കേസിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ആറ് ആഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം. മല്യയെ കൈമാറുന്ന കേസില്‍ ബ്രിട്ടണിലെ കോടതിയില്‍ രഹസ്യ നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ച് ഒരു മാസം പിന്നിട്ട വേളയിലാണ് കോടതി വീണ്ടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
2017 ഫെബ്രുവരിയിലാണ് മല്യയെ വിട്ടുകിട്ടാനുള്ള അപേക്ഷ ഇന്ത്യ ബ്രിട്ടന് നല്‍കിയത്. 2018 ഡിസംബറില്‍ മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന് ലണ്ടന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത് ലണ്ടന്‍ കോടതിയില്‍ സമീപിച്ച മല്യയുടെ ഹര്‍ജി 2020 ഏപ്രിലില്‍ കോടതി തള്ളിയിരുന്നു.