തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ നിരോധിച്ച സുപ്രീംകോടതി വിധിയ്ക്ക് ശേഷം മദ്യവില്‍പനയില്‍ കുറവ് സംഭവിച്ചതായി ബിവറേജസ് കോര്‍പ്പറേഷന്റെ വെളിപ്പെടുത്തല്‍.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 1,078 കോടി രൂപയുടെ മദ്യം വിറ്റപ്പോള്‍ ഇത്തവണ ഇതേസമയത്ത് 972 കോടിരൂപയുടെ വില്‍പന മാത്രമാണ് നടന്നത്. അതായത് 106 കോടി രൂപയുടെ കുറവാണ് മദ്യവില്‍പനയില്‍ ഉണ്ടായതെന്ന് ബെവ്‌കോ അറിയിച്ചു.
വിദേശമദ്യ വില്‍പനയില്‍ എട്ട് ശതമാനത്തിന്റെയും ബിയര്‍ വില്‍പനയില്‍ 50 ശതമാനത്തിന്റെയും കുറവുണ്ടായിട്ടുണ്ട്.
സുപ്രീംകോടതി ഉത്തരവ് വന്നശേഷം ബിയര്‍, വൈന്‍ പാര്‍ലറുകളായിരുന്നു ഏറ്റവുമധികം പൂട്ടിയത്. ഇത് സര്‍ക്കാരിന്റെ നികുതി വരുമാനത്തേയും കാര്യമായി ബാധിച്ചിട്ടുണ്ട്.