ന്യൂഡല്‍ഹി: സംസ്ഥാനത്ത് സൂപ്പര്‍ ഫാസ്റ്റ് പെര്‍മിറ്റുകള്‍ സ്വകാര്യ ബസുകള്‍ക്ക് നല്‍കേണ്ടെന്ന സര്‍ക്കാരിന്റെ തീരുമാനം സുപ്രീം കോടതി ശരിവെച്ചു.
പെര്‍മിറ്റ് ലിമിറ്റഡ് സ്റ്റോപ്പ് വരെയുള്ള ബസുകള്‍ക്ക് നല്‍കിയാല്‍ മതി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരിന് സ്വീകരിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.