ന്യൂഡല്‍ഹി : വിജയ് മല്യ തന്റെ മക്കളുടെ പേരിലേക്കു നാലു കോടി ഡോളര്‍ മാറ്റി എന്ന ബാങ്കുകളുടെ ആരോപണത്തെക്കുറിച്ചു മൂന്നാഴ്ചയ്ക്കകം പ്രതികരണം അറിയിക്കണമെന്ന് സുപ്രീംകോടതി മല്യയോട് ആവശ്യപ്പെട്ടു.
വിജയ് മല്യ തന്റെ മക്കളുടെ പേരിലേക്കു പണം മാറ്റിയതു നേരത്തേയുള്ള കര്‍ണാടക ഹൈക്കോടതി വിധിക്കെതിരാണെന്നു ബാങ്കുകളുടെ അഭിഭാഷകന്‍ ശ്യാംദിവാന്‍ വാദിച്ചു. എന്നാല്‍ ഇതു സംബന്ധിച്ചു മല്യയുടെ പ്രതികരണം അറിയിക്കാന്‍ സമയം വേണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സി.എസ്. വൈദ്യനാഥന്‍ ആവശ്യപ്പെട്ടു. ഇതെത്തുടര്‍ന്നു സുപ്രീംകോടതി കേസ് ഫെബ്രുവരി രണ്ടിലേക് മാറ്റിവച്ചു.