ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തില്‍ വെളിപ്പെടുത്തലുമായി സുബ്രഹ്മണ്യന്‍ സ്വാമി. ഇക്കാര്യത്തില്‍ കേന്ദ്രം സുപ്രീംകോടതിയുടെ അനുമതി തേടിയെന്നാണ് സ്വാമി വെളിപ്പെടുത്തിയിരിക്കുന്നത്.
തര്‍ക്കത്തില്‍ അല്ലാത്ത 67 ഏക്കര്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷേത്ര നിര്‍മ്മാണത്തിന് മുന്‍കൂര്‍ അനുമതി വേണമെന്നാണ് കേന്ദ്രത്തിന്റെ നിലപാടെന്നും സ്വാമി പറഞ്ഞു.
2019ലെ തെരഞ്ഞെടുപ്പിന് മുമ്പ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു.
അയോധ്യയില്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞിരുന്നു. ജനാധിപത്യത്തില്‍ വിശ്വസിക്കാനും ക്ഷേത്രനിര്‍മാണത്തിനായി ക്ഷമയോടെ കാത്തിരിക്കാനുമായിരുന്നു അദ്ദേഹം അറിയിച്ചിരുന്നത്.