ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ലൈംഗികാരോപണത്തില്‍ അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി.
ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ചീഫ് ജസ്റ്റിസിന് എതിരെയുള്ള ആക്ഷേപമല്ല ചീഫ് ജസ്റ്റിസിന് എതിരായ ഗൂഢാലോചനയാണ് ബഞ്ച് പരിഗണിക്കുന്നതെന്നാണ് ജസ്റ്റിസ് നരിമാന്‍ പറഞ്ഞത്. വേരിലേക്കിറങ്ങി ചെന്ന് അന്വേഷിക്കുമെന്നും അതല്ലെങ്കില്‍ സുപ്രീംകോടതി നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി.
മുന്‍ വിധിയോടെയുള്ള അന്വേഷണം പാടില്ലെന്നാണ് ഇന്ദിര ജയ്‌സിംഗ് ആവശ്യപ്പെട്ടത്.