കത്വ പീഡനക്കേസ് : അന്വേഷണ റിപ്പോര്‍ട്ട് തടഞ്ഞ അഭിഭാഷകര്‍ക്ക് സുപ്രീംകോടതിയുടെ താക്കീത്

supreame court

ന്യൂഡല്‍ഹി: കത്വയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ചുകൊന്ന കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനെത്തിയ അന്വേഷണസംഘത്തെ തടഞ്ഞ അഭിഭാഷകര്‍ക്ക് സുപ്രീംകോടതിയുടെ താക്കീത്. നീതി തേടി വരുന്നത് തടയാന്‍ അഭിഭാഷകര്‍ക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി.

അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം അഭിഭാഷകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പത്രവാര്‍ത്തയും രേഖകളും സഹിതം ഹര്‍ജിയായി സമര്‍പ്പിച്ചാല്‍ പരിഗണിക്കാമെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിഭാഷകരോട് പറഞ്ഞിരുന്നത്.

അതേസമയം പീഡനത്തിനെതിരായ പ്രതിഷേധങ്ങള്‍ പ്രശ്‌നങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ഇരയെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു. കത്വയില്‍ എട്ടുവയസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്നലെ രാത്രിയില്‍ നടന്ന പ്രതിഷേധത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

Top