കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപിയുടെ രഥ യാത്രയ്ക്ക് സുപ്രീംകോടതി അനുമതി നല്‍കിയില്ല. ക്രമസമാധാനം സംബന്ധിച്ച സര്‍ക്കാരിന്റെ ആശങ്ക തള്ളിക്കളയാനാവില്ലെന്നും കോടതി വ്യക്തമാക്കി.
രഥായാത്ര കടന്നു പോകുന്ന പ്രദേശങ്ങളില്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. സംസ്ഥാനത്തിന്റെ ആശങ്ക ദുരീകരിക്കുന്നത് വരെ യാത്രയ്ക്ക് അനുമതി ഇല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. യാത്രയെ കുറിച്ചുള്ള സമ്പൂര്‍ണ്ണവിവരങ്ങള്‍ സംസ്ഥാനസര്‍ക്കാരിന് കൈമാറാനും കോടതി നിര്‍ദ്ദേശിച്ചു.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടത്താനിരുന്ന രഥയാത്രയ്ക്ക് മമത സര്‍ക്കാര്‍ തുടക്കത്തില്‍ തന്നെ അനുമതി നിഷേധിച്ചിരുന്നു. രഥയാത്ര നടത്തിയാല്‍ അക്രമസംഭവങ്ങള്‍ക്ക് സാധ്യത എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രഥയാത്രയ്ക്ക് ചുവപ്പ് കൊടി കാണിച്ചത്. കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി വരാത്തതിനാല്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.