Supreme Court rejects petition against budget

ന്യൂഡല്‍ഹി: കേന്ദ്രബജറ്റ് മാറ്റിവയ്ക്കണമെന്ന പൊതുതാല്‍പര്യഹര്‍ജി സുപ്രീംകോടതി തളളി. പതിവില്‍ നിന്ന് വ്യത്യസ്തമായി ഫെബ്രുവരി ഒന്നിന് കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന വാദം ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് എന്നിവരുടെ ബെഞ്ച് അംഗീകരിച്ചില്ല.

ബജറ്റ് പ്രഖ്യാപനങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന വാദവും സുപ്രീംകോടതി തളളി. അഞ്ചുസംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ബജറ്റ് പ്രഖ്യാപനങ്ങള്‍ മാതൃകാ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്വ.എം.എല്‍ . ശര്‍മ പൊതുതാല്‍പര്യഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

Top